ഗുവാഹത്തി: കൊറോണ വൈറസ് രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആസാം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി (86) യുടെ ആരോഗ്യനില മോശമായി തുടരുന്നു. ആരോഗ്യനിലയിൽ നേരിയ വ്യത്യാസം കാണാനായെന്നും ഡോക്ടർമാർ അറിയിക്കുകയുണ്ടായി.
വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന അദ്ദേഹം തനിയെ കണ്ണുതുറന്നു. എന്നാൽ പൂർണമായും അബോധാവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഒന്നിലധികം അവയവങ്ങളുടെ തകരാറും സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Post Your Comments