Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

പതിനേഴാം വയസിലെ ‘അപ്രതീക്ഷിത പ്രസവത്തെക്കുറിച്ച്’ വെളിപ്പെടുത്തലുമായി കൗമാരക്കാരി

ലണ്ടൻ: പതിനേഴാം വയസിലെ ‘അപ്രതീക്ഷിത പ്രസവത്തെക്കുറിച്ച്’ വെളിപ്പെടുത്തി കൗമാരക്കാരി. എയ്മി സ്റ്റീവൻസ് എന്ന പെൺകുട്ടിയാണ് അർദ്ധരാത്രി താൻ ശുചിമുറിയിൽ പ്രസവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്പോൾ. കുത്തിവയ്പിലൂടെയാണ് എയ്മി ഗർഭിണിയായത്. എന്നാൽ കൗതുകകരമായ കാര്യം വേറെ ഒന്നാണ്. തന്റെ ഗർഭകാലംവെറും നാലോ അഞ്ചോ ആഴ്ച മാത്രമായിരുന്നുവെന്നും,ഗർഭിണിയാണെന്നറിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പ്രസവിച്ചുവെന്നും കൗമാരക്കാരി പറയുകയാണ്.

ആൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ അമ്മയുടെ സഹായം തേടിയെന്നും,പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ആശുപത്രിയിലേക്ക് പോയെന്നും പെൺകുട്ടി പറഞ്ഞു. കുഞ്ഞിന്റെ ഭാരം 2.3 കിലോഗ്രാം ആയിരുന്നു. എന്നാൽ അതേസമയം ജനിക്കമ്പോൾ കുഞ്ഞിന് ഏകദേശം 38 ആഴ്ചയായിരുന്നുവെന്ന് ഡോക്ടർമാർ പറയുകയുണ്ടായി. ഇപ്പോൾ എയിമിക്ക് 18 വയസുണ്ട്.’ ആ രാത്രി എനിക്ക് നല്ല ഓർമയുണ്ട്. ശുചിമുറിയിൽ കയറിയപ്പോൾ പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടു തുടങ്ങി. പ്രസവശേഷം ആദ്യം ഒന്ന് പകച്ചു. പിന്നെ പതിയെ എഴുന്നേറ്റ് കുഞ്ഞിനെ എടുത്ത് എന്റെ മുറിയിലേക്ക് നടന്നു’- പെൺകുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button