തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പിടികൂടിയിരിക്കുന്നത് ഹിറ്റ്ലറിന്റേയും സ്റ്റാലിന്റേയും പ്രേതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ . പോലീസ് ആക്ടിലെ ഭേദഗതിയില്‍ കേരള ഗവര്‍ണ്ണര്‍ ഒപ്പിട്ട നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പോലീസ് ആക്ട് ഭേദഗതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കടലാസുകളില്‍ ഒപ്പിടലല്ല ഗവര്‍ണ്ണറുടെ ചുമതല. നിയമ ഭേദഗതിയില്‍ നിയമോപദേശം തേടാന്‍ ഗവര്‍ണ്ണര്‍ തയ്യാറായില്ലെന്നത് ദു:ഖകരമാണ്.
സുപ്രീം കോടതി ഈ ഓര്‍ഡിനന്‍സില്‍ പറയുന്ന വ്യവസ്ഥകള്‍ എന്നോ റദ്ദാക്കിയതാണ്.കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം യവ്വനകാലത്ത് ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ്. അങ്ങനെയുള്ള മഹത് വ്യക്തി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിനും എതിരെ കടന്നാക്രമണം നടത്തിക്കൊണ്ടുള്ള ഈ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments