ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാന പോലീസിന്റെ വാട്സ്ആപ്പ് നമ്പറില്‍ വധഭീഷണി മുഴക്കിയുള്ള സന്ദേശം. സന്ദേശം അയച്ചയാളെ പോലിസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് ലഖ്നൗ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭീഷണി സന്ദേശം ലഭിച്ച ഉടനെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്തു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ ടീമുകള്‍ രൂപീകരിച്ച് നിര്‍ദ്ദേശം നല്കി. സൈബര്‍ ടീം, ആഗ്ര പോലീസ് എന്നിവരുടെ സഹായത്തോടെ മൊബൈല്‍ ഉടമയുടെ സ്ഥാനം കണ്ടെത്തി. മൊബൈല്‍ കണ്ടെത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ആഗ്രയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി ആദിത്യനാഥിന് ഭീഷണി സന്ദേശം അയച്ചതിന് അദ്ദേഹത്തെ ലഖ്നൗവില്‍ എത്തിച്ചിട്ടുണ്ട്.
Post Your Comments