Latest NewsKeralaNews

“പ​ത്തു​ല​ക്ഷം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കും” ; പ്ര​ക​ട​നപ​ത്രി​ക പുറത്തിറക്കി എൽ ഡി എഫ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പു​റ​ത്തി​റ​ക്കി. “​വി​ക​സ​ന​ത്തി​ന് ഒ​രു വോ​ട്ട്, സാ​മൂ​ഹ്യ​മൈ​ത്രി​ക്ക് ഒ​രു വോ​ട്ട്’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​ക്കൊ​ണ്ടാ​ണ് എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

Read Also : ജോലിക്ക് പോയ ഭാര്യയെ ഫോണിൽ വിളിച്ച് മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്

ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ 1,500 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ഖ്യാ​പ​നം. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് മു​ഴു​വ​ന്‍ പെ​ന്‍​ഷ​ന്‍ ന​ല്‍​കും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്‍​കൈ​യി​ല്‍ പ​ത്തു​ല​ക്ഷം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കും. കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​യി​ലൂ​ടെ അ​ഞ്ചു​ല​ക്ഷം തൊ​ഴി​ലു​ക​ള്‍ സൃ​ഷ്ടി​ക്കും. അ​തോ​ടൊ​പ്പം സൂ​ക്ഷ്മ​ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളി​ലൂ​ടെ കാ​ര്‍​ഷി​കേ​ത​ര മേ​ഖ​ല​യി​ലും അ​ഞ്ചു​ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു.

2021 ജ​നു​വ​രി ഒ​ന്നി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ക്ഷേ​മ​നി​ധി നി​ല​വി​ല്‍ വ​രും. വ​ര്‍​ഷ​ത്തി​ല്‍ 20 ദി​വ​സ​മെ​ങ്കി​ലും പ​ണി​യെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ക്ഷേ​മ​നി​ധി​യി​ല്‍ ചേ​രാ​ന്‍ സാ​ധി​ക്കും. അം​ശാ​ദാ​യ​ത്തി​ന് തു​ല്യ​മാ​യ തു​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. മ​റ്റു പെ​ന്‍​ഷ​നു​ക​ളി​ല്ലാ​ത്ത എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും 60 വ​യ​സു മു​ത​ല്‍ പെ​ന്‍​ഷ​ന്‍ ന​ല്‍​കും. 75 ദി​വ​സം തൊ​ഴി​ലെ​ടു​ത്ത മു​ഴു​വ​ന്‍​പേ​ര്‍​ക്കും ഫെ​സ്റ്റി​വെ​ല്‍ അ​ല​വ​ന്‍​സും ന​ല്‍​കു​മെ​ന്നും എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button