ന്യൂഡൽഹി: കർണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോൻസി അഴിമതിയുമായി ബന്ധപ്പെട്ടു കോൺഗ്രസിന്റെ മുൻ മന്ത്രി റോഷൻ ബേഗ് അറസ്റ്റിൽ ആയിരിക്കുന്നു. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോഡൻ ബേഗിനെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ അറിയിക്കുകയുണ്ടായി.
റോഷൻ ബേഗിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. 2019 ജൂണിൽ കോൺഗ്രസ് റോഷനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിക്ഷേപകർക്ക് വൻ ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നതാണ് കേസ് ചുമത്തിയിരിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എം.എ ഗ്രൂപ്പ് പോൺസി നിക്ഷേപ പദ്ധതിവഴി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതിലായിരുന്നു സി.ബി.ഐ അന്വേഷണം നടക്കുന്നത്.
നിക്ഷേപകർക്ക് പണം നഷ്ടമാകുകയും സ്ഥാപകനായ മൻസൂർ ഖാൻ വിദേശത്തേക്ക് കടക്കുകയുമായിരുന്നു. ഇതോടെ ആയിരക്കണക്കിന് നിക്ഷേപകൾ വഞ്ചിക്കെപ്പട്ടു. മൻസൂർ ഖാനെ പിന്നീട് അറസ്റ്റ് ചെയുകയുണ്ടായി. റോഷന് 400 കോടി കൈമാറിയെന്നും തിരികെ നൽകിയില്ലെന്നും പറയുന്ന ഓഡിയോ മൻസൂർ വിദേശത്തുവെച്ച് പുറത്തുവിട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ റോഷൻ ബേഗ് നിഷേധിക്കുകയുണ്ടായി. എങ്കിലും സി.ബി.ഐ അന്വേഷണം റോഷനിലേക്കും നീളുകയായിരുന്നു.
Post Your Comments