ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ദേവസ്വം ബോർഡ് താത്കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. പമ്പയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി.
വെള്ള നിവേദ്യം കൗണ്ടറിൽ ജോലി ചെയ്യുകയായിരുന്നു ഒരാൾക്കായിരുന്നു നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് നിലക്കലിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരെയും ഉടൻ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.
ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തിയ 5 അയ്യപ്പ ഭക്തർക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.
Post Your Comments