KeralaLatest NewsNews

ഭീഷണിയ്ക്ക് വഴങ്ങി; ഒരു വാർഡ് കൂടി കയ്യടക്കി സിപിഎം

ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ച വാർഡുകളുടെ എണ്ണം 16 ആയി.

കണ്ണൂർ: സിപിഎമ്മിന് ഒരു വാർഡിൽ കൂടി ഏകപക്ഷീയ വിജയം. ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെ തദ്ദേശ തെരെഞ്ഞെടുപ്പിൽ എതിരില്ലാതെ ഒരു വാർഡ് കുടി കയ്യടക്കി സിപിഎം. തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാർഡില കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെയാണ് സിപിഎമ്മിന് ഒരു സീറ്റ് കൂടി ലഭിച്ചത്. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ച വാർഡുകളുടെ എണ്ണം 16 ആയി.

Read Also: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി : തീരുമാനത്തെ ദുരന്തത്തിന്റെ കോക്ടെയില്‍ എന്ന് വിശേഷിപ്പിച്ച് ഐഎംഎ

എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രികയിൽ നാമനിർദേശകന്റെ ഒപ്പ് വ്യാജമാണെന്ന പരാതി വന്നിരുന്നു. ഇതോടെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു. ഇത്തവണ ബിജെപിക്കും സ്ഥാനാർഥി ഇല്ലാതായതോടെ എൽഡിഎഫ് സ്ഥാനാർഥി വിജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം നാമനിർദേശകനായ കോൺഗ്രസ് അനുഭാവി പരാതി നൽകിയതു സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങിയാണെന്നു കോൺഗ്രസ് ആരോപിച്ചു. സിപിഎം കോട്ടയായ മമ്പള്ളിക്കുന്നിൽ കഴിഞ്ഞ തവണയും വലിയ വോട്ടുകളുടെ മാർജിനിൽ സിപിഎം സ്ഥാനാർഥിയായിരുന്നു വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button