ന്യൂഡൽഹി : കോവിഡ് വാക്സിൻ ലഭ്യമായാൽ ഉടൻ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുമായി ചർച്ച നടത്തും.
രണ്ട് ഘട്ടങ്ങളായിട്ടാകും പ്രധാനമന്ത്രി കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുക. ആദ്യ ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെയും, രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സാഹചര്യങ്ങളാകും അദ്ദേഹം വിലയിരുത്തുക. നിലവിൽ രാജ്യത്തെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം.
Post Your Comments