ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി നേതാവ് അമിത് മാള്‍വ്യ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുല്‍ ഗാന്ധിയും ഗോവയില്‍ അവധി ആഘോഷിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടിയ്ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
‘സോണിയയും രാഹുലും ഗോവയിലും പ്രിയങ്ക ഹിമാചലിലും അവധി ആഘോഷിക്കുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അമിത് ഷാ തമിഴ്‌നാട്ടിലാണ്. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം തമിഴ്‌നാട്ടിലെത്തിയത്. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ പാര്‍ട്ടിയ്ക്കു വേണ്ടി 100 ദിന യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. എന്നിട്ട് അവര്‍ ബിജെപി എങ്ങനെയാണ് തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നത് എന്ന് ആശ്ചര്യപ്പെടുന്നു’. മാള്‍വ്യ ട്വിറ്ററില്‍ കുറിച്ചു.
Read Also : സംസ്ഥാന സർക്കാരിന് തിരിച്ചടി; കിഫ്ബി മസാലബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു
എന്നാൽ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആവേശകരമായ ക്യാമ്പെയ്‌നുകള്‍ നടക്കുന്നതിനിടെ രാഹുല്‍ ഇടവേളയെടുത്ത് ഹിമാചലിലേയ്ക്ക് പോയിരുന്നു. പ്രിയങ്കയുടെ പുതിയ വസതിയിലേക്കാണ് രാഹുല്‍ പോയത്. ഇതോടെ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ സഖ്യ കക്ഷിയായ ആര്‍ജെഡി രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments