![](/wp-content/uploads/2020/11/hathras-e1606040979911.jpg)
അലിഗഡ്: ഹാഥ്‌രസ് പീഡനക്കേസിലെ പ്രതികളെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നു. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും യുപിയിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോകുകയുണ്ടായി.
രാജ്യത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ ഹാഥ്‌രസ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് മരിച്ചത്. പത്തൊന്‍പതുകാരിയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നതാണ്. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിച്ച ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി ഏറെ വിവാദമായിരുന്നു.
Post Your Comments