ഗുവാഹത്തി: കോൺഗ്രസ് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം ആയിരിക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട് അദ്ദേഹം അബോധാവസ്ഥയിലായതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്യുകയുണ്ടായി.
കോവിഡ് മുക്തനായെങ്കിലും കോവിഡാനനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നവംബർ രണ്ടിന് തരുൺ ഗൊഗോയിയെ വീണ്ടും ഗുവാഹത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുണ്ടായി. അന്ന് മുതൽ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്.
തരുൺ ഗൊഗോയ് പൂർണമായും അബോധാവസ്ഥയിലാണെന്നും ഒന്നിലധികം അവയവങ്ങൾക്ക് തകരാറുണ്ടെന്നും മന്ത്രി മന്ത ബിശ്വ ശർമ്മ പറയുകയുണ്ടായി. അടുത്ത 48-72 മണിക്കൂർ വളരെ നിർണായകമാണെന്നും മന്ത്രി പറഞ്ഞു.
മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കോവിഡ് ബാധിച്ചത്. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബർ 25ന് ഡിസ്ചാർജ് ചെയ്തു. കോവിഡാനന്തര അസ്വസ്ഥതകളെ തുടർന്ന് നവംബർ 2ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments