ന്യൂഡല്‍ഹി: ട്വിറ്ററില്‍ പുത്തന്‍ റെക്കോര്‍ഡ് തീര്‍ത്ത് റിസര്‍വ് ബാങ്ക്. പത്ത് ലക്ഷം ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ആദ്യത്തെ സെന്‍ട്രല്‍ ബാങ്കായി റിസര്‍വ് ബാങ്ക്. പത്ത് ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്ററിലെ ഏറ്റവും ജനപ്രിയ സെന്‍ട്രല്‍ ബാങ്കായി ഉയര്‍ന്നുവന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുഎസ് ഫെഡറല്‍ റിസര്‍വിനെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെയും പിന്തള്ളിയാണ് പുത്തന്‍ റെക്കോര്‍ഡ് ഇട്ടത്.
ആര്‍ബിഐയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, ഫോളേവേഴ്‌സിന്റെ എണ്ണം 2020 സെപ്റ്റംബര്‍ 27 ന് 9.66 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമായി ഉയര്‍ന്നുവെന്ന് വ്യക്തമാകുന്നു.
ആര്‍ബിഐ ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് പത്ത് ലക്ഷം ഫോളോവേഴ്സിലെത്തി. ഒരു പുതിയ നാഴികക്കല്ല്. ആര്‍ബിഐയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍, ”ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഞായറാഴ്ച ട്വീറ്റില്‍ പറഞ്ഞു.
RBI Twitter account reaches one million followers today. A new milestone. Congratulations to all my colleagues in RBI.
— Shaktikanta Das (@DasShaktikanta) November 22, 2020
ലോകത്തിലെ ഏറ്റവും ശക്തമായ സെന്‍ട്രല്‍ ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വിന് 6.67 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സ് മാത്രമേയൊള്ളൂ, ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ധനകാര്യ അതോറിറ്റിയായ ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് (ഇസിബി) 5.91 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്.
2009 മാര്‍ച്ച് മുതല്‍ യുഎസ് ഫെഡ് ട്വിറ്ററില്‍ ചേര്‍ന്നത്. 2009 ഒക്ടോബര്‍ മുതല്‍ ട്വിറ്ററില്‍ ഇസിബി സജീവമാണ്. ആര്‍ബിഐ ആകട്ടെ 2012 ജനുവരിയില്‍ മുതലാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. 1.35 ലക്ഷം ഫോളോവേഴ്സുള്ള ഗവര്‍ണര്‍ ദാസിന് പ്രത്യേക ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്.
2019 മാര്‍ച്ച് മുതല്‍, ഫോളേവേഴ്‌സിന്റെ എണ്ണം വെറും 3,42,000 ല്‍ നിന്ന് 2020 മാര്‍ച്ചോടെ 7,50,000 ആയി ഇരട്ടിയായി. മാര്‍ച്ച് 25 മുതല്‍ ആരംഭിച്ച ഏഴ് ആഴ്ചത്തെ ലോക്ക്ഡൗണില്‍ അനുയായികളുടെ എണ്ണം 1.5 ലക്ഷത്തിലധികം വര്‍ദ്ധിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷത്തോളം പുതിയ ഫോളേവേഴ്‌സ് അക്കൗണ്ടില്‍ ചേര്‍ന്നു.
Post Your Comments