![](/wp-content/uploads/2020/11/pinar-a-y.jpg)
കൊച്ചി: മെട്രോ റെയിലിന് എം.ജി. റോഡിലെ വസ്ത്രസ്ഥാപനത്തിന്റെ ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന കേസിൽ എറണാകുളം മുൻ കളക്ടർ ഡോ. എം.ജി. രാജമാണിക്യത്തിനെതിരേ വിജിലൻസ് അന്വേഷണത്തിന് പിണറായി സർക്കാർ അനുമതി നൽകിയതിന് പിന്നിൽ ഭൂമി കൈയേറ്റക്കാരനായ സുവിശേഷകന്‍ കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് കസ്റ്റംസ് റെയ്ഡ് ചെയ്തതാണ്.
ചെറുവള്ളി എസ്‌റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് വാങ്ങാന്‍ തടസം നിന്ന രാജമാണിക്യമാണ് സുവിശേഷകന്‍ കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡിനിടയാക്കിയത് പിണറായി സർക്കാർ കണ്ടെത്തി.ഇതോടെയാണ് സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് തന്നെ വിറ്റ് പണം നേടാൻ നടത്തിയ ശ്രമം അട്ടിമറിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രാജമാണിക്യത്തെ വിജിലന്‍സ് കേസില്‍ പെടുത്തിയത്.
read also: b
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ തന്നെ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തിരിച്ചടിയായത് റവന്യൂ വകുപ്പ് നൽകിയ കേസാണ്. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സർക്കാർ സ്‌പോൺസേർഡ് ഭൂമിതട്ടിപ്പിനാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ശ്രമിച്ചത്. സർക്കാരിന്റെ ഭൂമി ഹാരിസൺസ് മലയാളം എന്ന കമ്പനിക്ക് എസ്റ്റേറ്റ് നടത്താൻ പാട്ടത്തിനു കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ അത് സഭയുടെ ഭൂമിയായി മാറിയിരിക്കുന്നു.
‘കൈയേറ്റ’ഭൂമി തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് റവന്യൂ സ്‌പെഷ്യല്‍ ഓഫീസറായി,2013 ലാണ് രാജമാണിക്യമെത്തുന്നത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ രാജമാണിക്യത്തിന് നിയമ സഹായത്തിനായി പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറായി സുശീലാ ഭട്ടിനേയും നിയമിച്ചു. അങ്ങനെ അഞ്ചരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തോട്ടം ഉടമകള്‍ കൈവശപ്പെടുത്തിയത് ഇവർ കണ്ടെത്തുകയും അവകാശം റദ്ദാക്കി, ഒറ്റ ഓര്‍ഡിനന്‍സുവഴി എല്ലാം തിരിച്ചുപിടിക്കാമെന്നു റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. എന്നാൽ രാജമാണിക്യത്തെ ആ സ്ഥാനത്തുനിന്ന് പിണറായി സര്‍ക്കാര്‍ മാറ്റി. സുശീലാ ഭട്ടിനെ ഈ കേസുകളില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കി. കാരണം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, ടാറ്റ തുടങ്ങിയ വമ്പന്മാരെ പിണക്കിക്കൊണ്ട് അവരുടെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവ് ഇറക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറല്ല.
കളക്ടര്‍മാര്‍ അതത് പ്രദേശത്തെ കൈയേറ്റങ്ങളില്‍ കേസ് കൊടുക്കാനുള്ള ഉത്തരവ് 2019 ല്‍ ഇറങ്ങിയെങ്കിലും ഈ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ‘മരവിപ്പിച്ച’ മട്ടിലാക്കിയിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മാറി വന്നപ്പോള്‍ കേസുകള്‍ കൊടുക്കാനും ഇതിന് നിയമോപദേശംനല്‍കാനും റവന്യൂ വകുപ്പിൽ പ്രത്യേക സമിതിയ്ക്ക് രൂപം നൽകി. അങ്ങനെ കോട്ടയം കളക്ടര്‍ പാലായില്‍ കൊടുത്ത കേസാണ് സർക്കാരിന് ചെറുവള്ളി ഇടപാടിന് തടസമായത്.
കെഎസ്‌ഐഡിസിയുടെ ചുമതലയേറ്റ രാജമാണിക്യത്തെകൊണ്ടു ചെറുവള്ളി ഭൂമി ഏറ്റെടുക്കാനുള്ള ശുപാര്‍ശ കൊണ്ട് വരാൻ സർക്കാർ ശ്രമം നടത്തിയിരുന്നു. എന്നാൽ ഏറ്റെടുക്കല്‍ ചട്ടവിരുദ്ധം എന്നാണ് അദ്ദേഹം എഴുതിയത്. കയ്യേറ്റഭൂമിയായ അഞ്ചരലക്ഷം ഏക്കര്‍ തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടയാളെക്കൊണ്ട് സ്വന്തം ശുപാര്‍ശയ്‌ക്കെതിരേ ഉത്തരവിടീക്കാൻ സർക്കാർ കളിച്ചത് പൊളിഞ്ഞു. ഇതിനെ തുടര്‍ന്നാണ് രാജമാണിക്യത്തെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലേക്ക് (കെഎസ്‌ഐടിഐ)മാറ്റിയത്.
എന്നാൽ ഇപ്പോൾ രാജമാണിക്യത്തിന്റെ ഒപ്പം സിവില്‍ സര്‍വീസ് ബാച്ചില്‍ പെട്ടവരാണ് യോഹന്നാന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെന്നും മറ്റുമുള്ള ആരോപണത്തിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വിജിലാൻസ് അന്വേഷണത്തിന് അനുമതി നല്‍കിയത്.
മെട്രോയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 52 ലക്ഷമേ നഷ്ടപരിഹാരം കൊടുക്കാനാവൂ, എതിര്‍ കക്ഷി കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന് ഫയലില്‍ ‘റണ്ണിങ് നോട്ട്’ എഴുതിയ രാജമാണിക്യത്തെ ‘പൂട്ടാന്‍’ മുഖ്യമന്ത്രി പിണറായി വിജയന്റെ സംഘം നടത്തിയ നീക്കമാണ് ഈ വിജിലന്‍സ് അന്വേഷണം. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ യോഹന്നാനും സര്‍ക്കാര്‍ ഭൂമി കൈവശംവെച്ചിരിക്കുന്ന വമ്പന്മാരും സർക്കാരിന് ശക്തമായ സമ്മർദ്ദം ചെയ്യുന്നുണ്ടാകാം എന്നാണു ഇതിൽ നിന്നും കരുതേണ്ടത്.
Post Your Comments