ദില്ലി: കൊവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്ക് രംഗത്ത് എത്തിയിരിക്കുന്നു. യുവാവിന് ന്യൂമോണിയ ബാധിച്ചത് വാക്സിൻ കുത്തി വച്ചത് കൊണ്ടല്ലെന്ന് ഭാരത് ബയോടെക്ക് പറയുകയുണ്ടായി.
ആദ്യ ഘട്ട പരീക്ഷണത്തിലാണ് 35 കാരന് ന്യൂമോണിയ ബാധിച്ചത്. എന്നാൽ ഇത് മരുന്നിന്റെ പ്രതിപ്രവർത്തനമല്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പാർശ്വഫലം കൊണ്ടല്ല യുവാവിന് അസുഖം വന്നത് എന്ന് വ്യക്തമായതിനാലാണ് ഡിസിജിഐ തുടർ ഘട്ടങ്ങൾക്ക് അനുമതി നൽകിയത്. മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും കമ്പനി വ്യക്തമാക്കി. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിലയിരുത്തുമ്പോൾ കൊവാക്സിൻ അറുപത് ശതമാനം ഫലപ്രദമാണെന്നും മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണെന്നും ഭാരത് ബയോടെക്ക് അറിയിക്കുകയുണ്ടായി.
Post Your Comments