റിയോ ഡി ഷാനെയ്റോ: ബ്രസീലിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് തയാറെടുത്തിരുന്ന 28കാരൻ കോവിഡ് ബാധയേത്തുടർന്ന് മരിച്ചു. ബ്രസീൽ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇയാളുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചും കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. ഇദ്ദേഹത്തിന് കോവിഡ് വാക്സിൻ നൽകിയിരുന്നോ ഇല്ലയോ എന്ന കാര്യം ബ്രസീൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Also read : കൊറോണ രോഗമുക്തി നേടിയവർക്കും ആശ്വസിക്കാൻ വകയില്ല ; പുതിയ പഠനം വെളിപ്പെടുത്തുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
ഓക്സ്ഫർഡ് കോവിഡ് വാക്സിന്റെ പരീക്ഷണത്തിനാണ് ഇദ്ദേഹം തയാറെടുത്തിരുന്നത്. ഓക്സ്ഫർഡ് സർവകലാശാല ബ്രിട്ടീഷ്- സ്വീഡിഷ് മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കന്പനിയായ അസ്ട്രസെൻകയുമായി ചേർന്നാണ് കോവിഡ് വാക്സിൻ പരീക്ഷണത്തിനായി തയാറാക്കിയിട്ടുള്ളത്. ഓക്സ്ഫർഡിന്റെ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് ഇപ്പോൾ കോവിഡ് വാക്സിൻ പരീക്ഷണംം നടക്കുന്നുണ്ട്.
Post Your Comments