
ന്യൂഡല്‍ഹി : ഇന്ത്യയിലുള്ളത് പ്രകൃതി സൗഹാര്‍ദമായ സമൂഹം , ഇന്ത്യ ചെയ്യുന്നത് പാരീസ് ഉടമ്പടിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
ജി20 ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തെ ഓര്‍മിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമുള്ള കാരണം. വളരെ ആത്മാര്‍ത്ഥയോടെ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജി20 രാജ്യങ്ങള്‍ ഈ വിഷയത്തിനും പ്രാധാന്യം നല്‍കണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം അടച്ചിട്ട മുറിയിരുന്ന് ചെയ്യേണ്ട കാര്യമല്ല. ആത്മാര്‍ത്ഥതയോടെ ഒറ്റക്കെട്ടായി നേരിടേണ്ടതാണെന്നും മോദി വ്യക്തമാക്കി.
26 മില്യണ്‍ ഹെക്ടര്‍ താഴ്ന്ന പ്രദേശങ്ങളെ നേരെയാക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. 2030ഓടെ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കുലര്‍ ഇക്കോണമിയാണ് ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. അതേസമയം വീണ്ടും ഉപയോഗിക്കാവുന്നതും മാലിന്യങ്ങളും മലിനീകരണവും കുറയ്ക്കുന്നതുമായ ഇക്കോണമിയാണ് മോദി ഉദ്ദേശിച്ച സര്‍ക്കുലര്‍ ഇക്കോണമി. ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നിരവധി നടപടികള്‍ സ്വീകരിച്ചുണ്ടെന്നും, ഇത് മനുഷ്യന് പുരോഗതി നേടാന്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രകൃതി സൗഹാര്‍ദമായ സമൂഹമാണ് ഇന്ത്യയിലുള്ളത്. ഞങ്ങളുടെ സര്‍ക്കാരിനും അത്തരത്തിലുള്ള മനോഭാവവും നിശ്ചയദാര്‍ഢ്യവുമാണ് ഉള്ളത്. ഇന്ത്യ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കാനും, പ്രകൃതിക്ക് അനുയോജ്യമായ നപടികളെടുക്കാനുമാണ് ശ്രമിക്കുന്നത്. പാരീസ് ഉടമ്പടിയിലെ കരാറുകള്‍ പ്രകാരമുള്ള കാര്യങ്ങള്‍ മാത്രമല്ല ഇന്ത്യ ചെയ്യുന്നത്. അതും കടന്നുള്ള കാര്യങ്ങള്‍ ഇന്ത്യ ചെയ്യുന്നുണ്ടെന്നും മോദി പറയുന്നു. അതേസമയം പ്രകൃതി സൗഹാര്‍ദപരമായ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യം മോദി പരാമര്‍ശിച്ചിട്ടില്ല.
സൗദി അറേബ്യയിലാണ് ഇത്തവണ ജി20 ഉച്ചകോടി നടക്കുന്നത്.
Post Your Comments