ന്യൂഡല്‍ഹി: നഗ്രോട്ട ഏറ്റുമുട്ടലിലെ പാകിസ്ഥാന് ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. നവംബര്‍ 19നാണ് ദേശീയപാതയിലെ നഗ്രോട്ടയില്‍ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍ നടന്നത്. ശ്രീനഗറിലേക്ക് ട്രക്കില്‍ ഒളിച്ചു കടക്കുകയായിരുന്നു ഭീകരര്‍. ഇവരെ തിരിച്ചറിഞ്ഞതോടെ സൈന്യം ട്രക്ക് തടഞ്ഞു. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരസംഘത്തെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലാണ് സൈന്യം കീഴ്പ്പെടുത്തിയത്. ജമ്മു ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു.
നഗ്രോട്ട ഏറ്റുമുട്ടലില്‍ പഠാന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ ജെയ്ഷെ മുഹമ്മദ് ഭീകരന് കാസിന് ജാനിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ജെയ്ഷെ ഭീകരരെ നിയന്ത്രിക്കുന്നതില്‍ ഇയാള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും ദക്ഷിണ കാശ്മീരില്‍ ഇയാള്‍ക്ക് പലരുമായും രഹസ്യബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തീവ്രവാദ സംഘടനയുടെ തലപ്പത്തുള്ള മുഫ്തി റൗഫ് അസ്ഘര്‍ക്ക് കീഴിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്.

Post Your Comments