Latest NewsIndiaNews

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയി അബോധാവസ്ഥയിൽ; നില അതീവ ഗുരുതരം

നവംബര്‍ ആദ്യം മുതല്‍ ഗുവാഹത്തി മെഡിക്കല്‍ കോളെജില്‍ ചികിത്സയിൽ കഴിയുന്ന തരുണ്‍ ഗോഗോയി

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയിയുടെ നില അതീവ ഗുരുതരമെന്നു അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതായും ഇപ്പോള്‍ അബോധാവസ്ഥയിലാണെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

read  also:‘പെണ്ണുകേസ്’ പ്രതി സ്ഥാനാര്‍ത്ഥി; , വേണ്ടെന്ന് സിപിഎം; ജോസ് കെ മാണി വിഭാഗവും സിപിഎമ്മും ഇടയുന്നു

കോവിഡ് ബാധിതനായിരുന്നു തരുണ്‍ ഗോഗോയി. പിന്നീട് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ചിക്കുകയായിരുന്നു. നവംബര്‍ ആദ്യം മുതല്‍ ഗുവാഹത്തി മെഡിക്കല്‍ കോളെജില്‍ ചികിത്സയിൽ കഴിയുന്ന തരുണ്‍ ഗോഗോയിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

shortlink

Related Articles

Post Your Comments


Back to top button