KeralaLatest NewsNewsIndiaInternational

നിരീശ്വരവാദ ഫേസ്ബുക്ക് പേജുകൾ ഫോളോ ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി ; പോസ്റ്റ് വൈറൽ ആകുന്നു

നിരീശ്വരവാദികളുടെ ഫേസ്ബുക്ക് പേജുകൾ ഫോളോ ചെയ്ത യൂസഫ് ഇബ്രാഹിം എന്ന വ്യക്തിക്കാണ് എട്ടിന്റെ പണി കിട്ടിയത്.ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ ഉടനെ നിരീശ്വരവാദികളുടെ ഫേസ്ബുക്ക് പേജുകൾ ഫോളോ ചെയ്ത യൂസഫിന് മതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയും യുക്തിവാദി ആയിമാറുകയും ചെയ്തു.

Read Also : ഇന്ത്യാ- ചൈനാ അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 12,434 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ഒരു ദിവസം യൂസഫ് മതഗ്രന്ഥത്തിൽ തുപ്പുകയും അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.ഇതോടെ വാസിയോ വഹാബി എന്ന യുവാവിന്റെ ക്ഷമ നശിക്കുകയും യൂസഫിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.പിറ്റേ ദിവസം യൂസഫ് ഉറക്കം ഉണർന്നപ്പോൾ കണ്ട കാഴ്ച്ച എന്ന പേരിലാണ് വഹാബി ഇപ്പോൾ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.

“ദയവുചെയ്ത് ദൈവത്തെ ആരും കളിയാക്കരുത്” എന്ന തലക്കെട്ടോടെ ഇപ്പോഴും മലയാളികൾ അടക്കമുള്ളവർ ഇത് ഷെയർ ചെയ്യുകയാണ്.എന്ത് കിട്ടിയാലും കണ്ണുമടച്ച് ഷെയർ ചെയ്യുന്നവരെ വിഡ്ഢികളാക്കുകയാണ് ഈ പുതിയ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button