
വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് 7 വൻകരകൾ താണ്ടി ലോകറെക്കോർഡ് സ്വന്തമാക്കി ദുബായ് പെൺകുട്ടി. ദുബായ് സ്വദേശിയായ ഡോ. ഖ്വാല റൊമാതിഹിയാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏഴ് വൻകരകൾ താണ്ടിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ത്രീ കൂടിയാണ് ഖ്വാല.
മൂന്ന് ദിവസവും 14 മണിക്കൂറും 46 മിനുട്ടും 48 സെക്കന്റുമെടുത്താണ് ഖ്വാല തന്റെ യാത്ര അവസാനിപ്പിച്ചത്. 208 രാജ്യങ്ങൾ താണ്ടിയ യാത്രയിലെ അവസാന സ്ഥലം സിഡ്നി ആയിരുന്നു. 2020 ഫെബ്രുവരി 13നാണ് ഖ്വാലയുടെ യാത്ര അവസാനിച്ചത്.
നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ഖ്വാല തന്റെ യാത്ര പൂർത്തിയാക്കിയത്. ‘തുടർച്ചയായ വിമാനയാത്രകൾ തളർത്തിയിരുന്നു. അടുപ്പിച്ചുള്ള വിമാനയാത്രയിൽ ഏറെ ആവശ്യമായി വേണ്ടത് ക്ഷമയായിരുന്നു. പലപ്പോഴും യാത്ര അവസാനിപ്പിച്ചാലോ എന്ന് കരുതി. പക്ഷേ, ബന്ധുക്കളുടെയും സുഹൃത്തുകളുടെയും പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞത്.‘ ഖ്വാല പറയുന്നു.
യാത്രയിലൂടെ ലോക റെക്കോർഡ് നേടിയതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഖ്വാല പറയുന്നു. ജൂലി ബെറി, കീസി സ്റ്റുവേർട്ട് എന്നിവരുടെ റെക്കോർഡാണ് ഖ്വാല മറികടന്നത്.
Post Your Comments