Latest NewsKeralaNews

​പി ജെ ജോസഫ് എം എൽ എയുടെ മകൻ നിര്യാതനായി

തൊടുപുഴ:കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് ( ജോക്കുട്ടന്‍) നിര്യാതനായി .34 വയസ്സായിരുന്നു.

Read Also : കുട്ടികളില്ലാത്ത യുവതിയെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു ; പാസ്റ്റർ അറസ്റ്റിൽ

വെള്ളിയാഴ്​ച ഉച്ചക്കുശേഷം ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ജോക്കുട്ടന്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു.

സംസ്‌കാരം പുറപ്പുഴ സെന്റ് ​സെബാസ്​റ്റ്യന്‍ ചര്‍ച്ച്‌​ സെമിത്തേരിയിലെ കുടുംബവക കല്ലറയില്‍ ശനിയാഴ്​ച രാവിലെ 10ന്​. മാതാവ്​: ആരോഗ്യവകുപ്പ്​ റിട്ട. അഡീഷനല്‍ ഡയറക്​ടര്‍ അങ്കമാലി മേനാച്ചേരി കുടുംബാംഗം ഡോ. ശാന്ത. സഹോദരങ്ങള്‍: അപു ജോണ്‍ ജോസഫ്​, ഡോ. അനു യമുന ജോസഫ്​, ആന്‍റണി ജോസഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button