Latest NewsNewsIndia

ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവാഹം; ഒടുവിൽ ആ തീരുമാനം എടുത്തു….

ന്യൂഡൽഹി; രാജ്യം ആഘോഷിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവാഹത്തിന് അകാലത്തിൽ അവസാനം ഉണ്ടായിരിക്കുന്നു. ഇരുവരും വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിക്കുകയുണ്ടായി. 2015ലെ ഐഎഎസ് ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവ് അതർ ഖാനുമാണ് വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ച കാര്യം അറിയിച്ചിരിക്കുന്നത്. മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമിയിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

തുടർന്നു 2018ൽ നടന്ന വിവാഹം ദേശീയ ശ്രദ്ധയാകർഷിക്കുകയുണ്ടായി. ടിന ഒന്നാം റാങ്കുകാരിയും അതർ രണ്ടാം റാങ്കുകാരനുമായിരുന്നു. ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് യുവതിയാണ് ടിന. ഒരു വയസ്സ് കൂടുതലുള്ള അതർ കശ്മീർ സ്വദേശിയാണ്. ഭോപാൽ സ്വദേശിയാണ് ടിന. ഇരുവരെയും ജയ്പുരിലാണ് നിയമനം ലഭിച്ചതും. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശക്തമായ ഇടപെടൽ നടത്തി ടിന വീണ്ടും ദേശീയശ്രദ്ധ ഏറ്റുവാങ്ങിയിരുന്നു.

ഇവരുടെ വിവാഹത്തെ രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചിരുന്നു. ‘നിങ്ങളുടെ പ്രണയം കൂടുതൽ കരുത്താർജിക്കട്ടെ. അസഹിഷ്ണുതയും വർഗീയതയും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാകട്ടെ’– രാഹുൽ ആശംസിച്ചു. വെങ്കയ്യ നായിഡു, സുമിത്ര മഹാജൻ, രവിശങ്കർ പ്രസാദ് തുടങ്ങിയ ഉന്നതർ ഡൽഹിയിൽ നടന്ന സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. ജയ്പുർ, പഹൽഗാം, ഡൽഹി എന്നിവിടങ്ങളിലായി മൂന്നു ഘട്ടമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button