NattuvarthaLatest NewsNews

വിവാദമായ നടിയെ ആക്രമിച്ച കേസ്; കോടതികളില്‍ പൊട്ടിക്കരയല്‍ പുതുമയല്ല, വെറും കരച്ചില്‍ കണ്ട് കോടതിക്ക് മുന്നോട്ട് പോകാനാകില്ല; ജസ്റ്റിസ് കെമാല്‍ പാഷ

ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ പറയുന്നത് അവരെ കെട്ടിയിട്ട അടിക്കുന്നതിന് തുല്യമാണ്

കേരളത്തെ ഇളക്കി മറിച്ച നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ജസ്റ്റിസ് കെമാല്‍ പാഷ, ശരിയായ വിധിയാണ് ഉണ്ടായതെന്നാണ് മനസിലാക്കുന്നതെന്നും ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ അസ്ഥാനത്ത് ആവശ്യമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയതെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

ഇത്തരത്തിൽ ശരിയായ നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ട്രയല്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്കുണ്ടായ ദുരനുഭവത്തില്‍ അങ്ങേയറ്റം സങ്കടമുള്ളയാളാണ് താനെന്നും കെമാല്‍ പാഷ.

എന്നാലിപ്പോൾ ഇര പൊട്ടിക്കരഞ്ഞിട്ടും കോടി ഇടപെട്ടില്ലെന്നാണ് പുതിയ ആരോപണം വരുന്നത്, പക്ഷെ കോടതികളില്‍ പൊട്ടിക്കരയല്‍ പുതുമയല്ല, ആ കുട്ടിക്കുണ്ടായ ദുരനുഭവം അത്ര വലിയതാണ്, സങ്കടകരമായ കാര്യമാണ്, അത് അത്ര വലിയ ദ്രോഹവുമാണ്, പൊട്ടിക്കരയുന്നു എന്ന് പറഞ്ഞ്, കരച്ചില്‍ കണ്ട് കോടതിക്ക് മുന്നോട്ട് പോകാനാകില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

എന്നാൽ ഒരാള്‍ സങ്കടപ്പെടുന്നത് നമ്മള്‍ കാണും എന്നത് ശരിയാണ്. അത് മാത്രം കണ്ടതുകൊണ്ട് കാര്യമില്ല. അവര്‍ പ്രതികരിച്ചില്ല. എന്ന് പറയുമ്പോള്‍ നിയമവിരുദ്ധമായ ഒരു ചോദ്യം ചോദിക്കുമ്പോള്‍ ഉറപ്പായും പ്രതികരിക്കും. അതല്ല നിയമവിരുദ്ധമല്ലാത്ത ഒരു ചോദ്യം ചോദിക്കുമ്പോള്‍ സാക്ഷി കരഞ്ഞാല്‍ ജഡ്ജിക്ക് ഒന്നും പറയാനാകില്ല. ചോദ്യങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞതുകൊണ്ട് കാര്യമില്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ പറയുന്നത് അവരെ കെട്ടിയിട്ട അടിക്കുന്നതിന് തുല്യമാണ്. അവര്‍ക്ക് ഒന്നും പറയാന്‍ മാര്‍ഗമില്ല. കോടതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ വച്ച്‌ ജഡ്ജിയുടെ മുന്നില്‍ വച്ച്‌ കേസ് മാറ്റിയിരുന്നെങ്കില്‍ അവരുടെ ക്രെഡിബിലിറ്റി ബാധിക്കുമായിരുന്നെന്നും കെമാല്‍ പാഷ .

 

 

shortlink

Post Your Comments


Back to top button