KeralaLatest NewsNews

“രണ്ടുപേർ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്” : ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.”രണ്ടുപേർ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അതും കോടതി എടുത്തു കളഞ്ഞതിനെക്കാൾ ജനാധിപത്യ വിരുദ്ധമായ നിയമം. അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം”, ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read Also : മതമൗലിക വാദത്തിന് അന്ത്യം കുറിക്കാനുള്ള നടപടികൾ കടുപ്പിച്ച് ഇമ്മാനുവൽ മാക്രോൺ ; മുസ്ലീം മത നേതാക്കൾക്ക് അന്ത്യശാസനം

എല്‍.ഡി.എഫിന്റേയും സി.പി.ഐ.എമ്മിന്റേയും നയം ചവറ്റുകൊട്ടയിലിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം പിണറായി വിജയന്‍ ഒപ്പിടുന്ന കാഴ്ചയാണിതെന്നും ഹരീഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/harish.vasudevan.18/posts/10158951969852640

shortlink

Related Articles

Post Your Comments

Related Articles


Back to top button