തിരുവനന്തപുരം: ബെവ്‌കോ വഴി ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി അറിയിച്ചു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
മേയ് 28 മുതല്‍ ബെവ്ക്യൂ ആപ്പ് തകരാറില്ലാതെ പ്രവര്‍ത്തിച്ചു വരികയാണ്. ഉപഭോക്താക്കള്‍ക്ക് കെ.എസ്.ബി.സി ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍ എന്നിവയില്‍ നിന്ന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂവെന്നും നിലവിലെ സമ്പ്രദായം തുടരുമെന്നും എം.ഡി അറിയിച്ചു.
Post Your Comments