ഇംഫാൽ: മണിപ്പൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മണിപ്പൂരിലെ ഉക്രൂൽ പ്രദേശത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. മണിപ്പൂരിലെ സേനാപതി പ്രദേശത്തും രാവിലെ 2.8 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
Post Your Comments