ന്യൂഡല്‍ഹി: കാര്‍ഗിലില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ ആഘാതം റിക്ടർ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.അതിരാവിലെ 5.47നാണ് ചലനം അനുഭവപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ഭൂചലനത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇതോടെ 12ലേറെ ഭൂചലനങ്ങളാണ് ഹിമാലയന്‍ മലനിരകളില്‍ അനുഭവപ്പെട്ടിരിക്കുന്നത്.
അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, ഉത്തരാഞ്ചല്‍ പ്രദേശങ്ങളിലായി ഭൂചലനങ്ങള്‍ പരക്കെ അനുഭവപ്പെട്ടിരുന്നു. വടക്ക് കിഴക്കന്‍ മേഖലയിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലും ഭൂചലനം കഴിഞ്ഞ രണ്ടു മാസമായി അനുഭവപ്പെടുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പലയിടങ്ങളായി ഭൂചലനം അനുഭവപ്പെടുന്നുണ്ട്. മുംബൈയ്ക്കടുത്ത് മാത്രം മൂന്ന് ഭൂചലനങ്ങള്‍ ഉണ്ടായി. ഒന്നിലും ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായില്ല.
Post Your Comments