തിരുവനന്തപുരം : വ്യക്തിത്വം ആര്‍ക്കും അടിയറ വെയ്ക്കാന്‍ തയ്യാറല്ലാത്തതിനാലാണ് ബിജെപിയില്‍ ചേരാത്തതെന്ന് നടൻ ദേവന്‍.നേതാക്കള്‍ തമ്മില്‍ സഹകരണമില്ല, പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന നേതാക്കള്‍ ഉള്ള പാര്‍ട്ടി കേരളത്തില്‍ എങ്ങനെ രക്ഷപ്പെടാനാണ് എന്നും ദേവന്‍ ചോദിച്ചു.നവ കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെത്തിയതായിരുന്നു ദേവന്‍.
Read Also : കോവിഡ് വാക്‌സിൻ വിതരണം : മൊബൈല്‍ ആപ്പ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്‍റെ പോളിസികളും വികസന പ്രവര്‍ത്തനങ്ങളും തന്നെ അതിയായി ആകര്‍ഷിച്ചു, ദേവൻ പറഞ്ഞു.നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ കക്ഷികളുമായി സഹകരിക്കില്ല. ജയിച്ചതിന് ശേഷം മാത്രം അക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
20 മണ്ഡലങ്ങളില്‍ മത്സരിക്കും. ഡിസംബറില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പല പാര്‍ട്ടികളും മറ്റു ചിലര്‍ മുഖേന തന്നെ ക്ഷണിക്കുന്നുണ്ടെങ്കിലും നവ കേരള പീപ്പിള്‍സ് പാര്‍ട്ടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. താന്‍ തൃശൂരില്‍ ഇത്തവണ വിജയിക്കുമെന്നും ദേവന്‍ പറഞ്ഞു. ബിജെപിക്ക് തൃശൂരില്‍ സ്വാധീനം ഇല്ലെന്നും അതുകൊണ്ടാണ് സുരേഷ് ഗോപി തോറ്റതെന്നും ദേവന്‍ പറഞ്ഞു.
Post Your Comments