![](/wp-content/uploads/2020/03/chandrasekhar-azad.jpg)
ന്യൂഡല്‍ഹി: ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും റാഡിക്കല്‍ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചില ഉന്നത നേതാക്കളും തമ്മിലുള്ള ഫോണ്‍കോളുകളെ ആസ്പദമാക്കി ഉടനെ ചോദ്യംചെയ്യല്‍ ഉണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കലാപത്തിനു മുന്നോടിയായി ഏതാണ്ട് 120 കോടി രൂപയോളമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരവധി അക്കൗണ്ടുകളിലായി നിക്ഷേപിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട് പ്രകാരമാണ് ഇഡി അന്വേഷണം നടത്തുന്നത്.
സി.എ.എ വിരുദ്ധ കലാപങ്ങള്‍ക്കിടയില്‍, ജമാ മസ്ജിദ് മേഖലയില്‍ നടന്ന ചില അക്രമസംഭവങ്ങളെ കുറിച്ച് രണ്ടുകൂട്ടരും ചര്‍ച്ചചെയ്തതിന്റെ വിശദാംശങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇന്ധനം പകരാന്‍ അനധികൃത പണമെത്തിയതിനെക്കുറിച്ചും ദുരിതമായി അന്വേഷണം നടക്കുന്നുണ്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments