Latest NewsNewsBollywoodEntertainment

41 ലിറ്റര്‍ മുലപ്പാല്‍ ദാനമായി നല്‍കി നിര്‍മാതാവ് നിധി

മുംബൈ സ്വദേശിനിയായ നിധിയാണ് മുലപ്പാല്‍ ദാനം ചെയ്ത് മാതൃത്വത്തിന്റെ വില തെളിയിച്ചത്.

ലോക് ഡൗൺ കാലത്ത് കരുതലിന്റെ കരങ്ങൾ നീട്ടിയവർ അനവധിയാണ്. എന്നാൽ വ്യത്യസ്തമായ ഒരു സേവന പ്രവർത്തനത്തിലൂടെ ആരാധകരുടെ കയ്യടി നേടുകയാണ് നിർമ്മാതാവ് നിധി പര്‍മര്‍ ഹിരനന്ദനി. മുംബൈ സ്വദേശിനിയായ നിധിയാണ് മുലപ്പാല്‍ ദാനം ചെയ്ത് മാതൃത്വത്തിന്റെ വില തെളിയിച്ചത്.

ഫെബ്രുവരിയിലായിരുന്നു നിധി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. നാല്‍പത്തിരണ്ട് വയസുകാരിയായ നിധി സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം തന്നെ മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ പാല്‍ ഫ്രീസര്‍ നിറഞ്ഞ് തുടങ്ങിയതോടെയാണ് ബാക്കിയുള്ള പാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചത്. മൂന്ന് മാസം വരെ മാത്രമേ ഫ്രീസറില്‍ പാല്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ പറ്റുകയുള്ളു എന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ഇതേ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവ ഫേസ്പാക് തയ്യാറാക്കാന്‍ ഉപയോഗിക്കാം എന്നും കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തോളൂ എന്നും വലിച്ചെറിയുക മാത്രമേ വഴിയുള്ളു എന്നുമൊക്കെയുള്ള മറുപടികളാണ് പലരും നൽകിയത്. എന്നാല്‍ ഇവയേക്കാളെല്ലാം കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റുക എന്ന ലക്ഷ്യത്തിന് വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിക്കുകയായിരുന്നു. അതാണ് ഇത്തരം ഒരു കർമ്മത്തിലേക്ക് എത്തിച്ചത്.

read also:ട്രെയിന്‍ ബാത്ത്‌റൂമുകളിലും മറ്റും എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്; മേതില്‍ ദേവിക

ഓണ്‍ലൈനിലൂടെ മുലപ്പാല്‍ ദാനത്തെ കുറിച്ചുള്ള അന്വേഷണത്തിൽ അമേരിക്കയിലെ മുലപ്പാല്‍ സെന്ററുകളെക്കുറിച്ചു അറിഞ്ഞു. അങ്ങനെ തന്റെ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും അത്തരം കേന്ദ്രങ്ങളുണ്ടോ എന്ന് പരിശോധിച്ചു. ഒടുവിൽ തന്നെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം മുംബൈയിലെ സൂര്യ ഹോസ്പിറ്റലിലെ മുലപ്പാല്‍ ബാങ്കിലേക്ക് തന്റെ മുലപ്പാൽ ദാനം ചെയ്തു- നിധി പറയുന്നു.

ഈ മേയ് മാസം മുതല്‍ ഇത് വരെ 41 ലിറ്ററോളം മുലപ്പാല്‍ നിധി ദാനം ചെയ്ത് കഴിഞ്ഞു. സൂര്യ ഹോസ്പിറ്റലിലെ എന്‍ഐസിയു വില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കാണ് പാല്‍ നല്‍കുന്നത്.

shortlink

Post Your Comments


Back to top button