MollywoodLatest NewsKeralaNewsEntertainment

ട്രെയിന്‍ ബാത്ത്‌റൂമുകളിലും മറ്റും എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്; മേതില്‍ ദേവിക

പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മുടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക

സോഷ്യൽ മീഡിയയുടെ ഉപയോഗം ഇന്ന് വർദ്ധിച്ചു വരുകയാണ്. എന്തിനും ഏതിനും പ്രതികരണം നടത്തുകയാണ് പലരും. സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ചെത്തിയിരിക്കുകയാണ് നടന്‍ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക.    ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മുടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുകയെന്നു ദേവിക പറയുന്നു.

”ഇവർ ഷെയര്‍ ചെയ്യുന്ന എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്. പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്. ഒരു ദിവസം എഴുന്നേല്‍ക്കുമ്ബോള്‍ ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്. വളരെ ദുഃഖകരമായ കാര്യമാണിത്. പലരും ശരിയായ രീതിയിലല്ല ഇത്തരം പോര്‍ട്ടലുകളെ ഉപയോഗിക്കുന്നത്. ആദ്യം എഴുന്നേല്‍ക്കുമ്പോഴും കിടക്കാന്‍ പോകുമ്പോഴും ആളുകള്‍ നോക്കുന്നത്  വാട്സാപ്പാണ്.അതുകൊണ്ടുതന്നെ ഭാവി വളരെ ആശങ്കയിലാണ്.” ദേവിക അഭിപ്രായപ്പെട്ടു. ഇത്തരം നെഗറ്റീവുകള്‍ കാണാനും സ്വീകരിക്കാനും ഒരുപാട് പ്രേക്ഷകര്‍ ഉള്ളതുകൊണ്ടാണ് ഇത് തുടരുന്നതെന്നും മേതില്‍ ദേവിക കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button