ദോഹ: രാജ്യത്ത് കോവിഡ് വാക്സിൻ മതിയായ അളവിൽ എത്തിക്കുന്നതിനായുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ശ്രമങ്ങൾ വിജയം കാണുന്നുവെന്ന് കോവിഡ് -19 ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ അറിയിക്കുകയുണ്ടായി. വിവിധ േസ്രാതസ്സുകളിൽനിന്നും വാക്സിൻ സ്വന്തമാക്കുകയെന്ന മന്ത്രാലയത്തിെൻറ സമീപനം കാര്യക്ഷമമായിരിക്കുകയാണ്.
തങ്ങളുടെ കോവിഡ് -19 വാക്സിൻ 95 ശതമാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നതെന്ന അമേരിക്കൻ ബയോടെക് കമ്പനിയായ മോഡേണയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡോ. അൽ ഖാൽ.ഒക്ടോബറിൽ മോഡേണയുടെ വാക്സിൻ ഖത്തറിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുമായി പൊതുജനാരോഗ്യ മന്ത്രാലയം കരാർ ഒപ്പുവെച്ചിരുന്നു. ഫൈസർ ബയോൺടെക് കമ്പനിയുമായുള്ള കരാറിന് പുറമേയാണിത് ഇപ്പോൾ.
ഫൈസർ കമ്പനിയുടേതിന് സമാനമായ പരീക്ഷണ ഫലങ്ങളാണ് മോഡേണ കമ്പനിയിൽനിന്ന് ലഭിക്കുന്നത്. ഇരു കമ്പനികളും മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായും ഡോ. അൽ ഖാൽ ചൂണ്ടിക്കാട്ടി.രണ്ട് കമ്പനികൾക്കുമിടയിൽ ക്ലിനിക്കൽ പരിശോധനക്കായി പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഖത്തർ ജനതക്ക് ആവശ്യമായ തോതിൽ എത്രയും വേഗത്തിൽ കോവിഡ് വാക്സിൻ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി രാജ്യാന്തര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം ചർച്ചകളിൽ വ്യാപൃതരായിരുന്നു.
രണ്ട് കമ്പനികളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ഏറെ ആശാവഹമാണെന്നും ക്ലിനിക്കൽ പരിശോധനയിൽ മികച്ച ഫലങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments