Latest NewsKeralaMollywoodNewsEntertainment

ഇടവേള ബാബുവിനെതിരെ നടപടി ആവശ്യമില്ല; അസ്വാരങ്ങൾ നിറഞ്ഞ അമ്മ യോഗം

. പാര്‍വ്വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചു

താരസംഘടനയായ അമ്മയുടെ പുതിയ സിനിമയില്‍ ആക്രമിക്കപ്പെട്ട നടി ഉണ്ടാകില്ലെന്നു വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിന് എതിരെ നടപടി ആവശ്യമില്ലെന്ന് അമ്മ എക്സിക്ക്യൂട്ടീവ് യോഗത്തിൽ തീരുമാനം. ഈ ആവശ്യമുന്നയിച്ച്‌ രേവതിയും പത്മപ്രിയയും നല്‍കിയ കത്ത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചു.

മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആയ ബിനീഷ് കോടിയേരിയോട് അമ്മ വിശദീകരണം തേടും. പാര്‍വ്വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചു. വിവാദ വിഷയങ്ങളോട് നേരിട്ട് പ്രതികരിക്കാതെ പത്രക്കുറിപ്പ് നല്‍കിയ ശേഷം മോഹന്‍ലാലും മറ്റ് താരങ്ങളും യോഗസ്ഥലത്തു നിന്നും മടങ്ങി.

താരസംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ഒരു ചിത്രം നിര്‍മ്മിക്കുവാനും അംഗങ്ങളുടെ ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സ് 5 ലക്ഷമായും അപകട മരണ ഇന്‍ഷുറന്‍സ് 12 ലക്ഷമായും ഉയര്‍ത്തിയുള്ള തീരുമാനവും അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button