വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പ്പ്. കൗമാരക്കാരൻ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വിസ്കോൺസിനിലെ മേഫെയർ മാളിലാണ് തോക്കുധാരി വെടിവയ്പ്പ് നടത്തിയത്. എന്നാൽ അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.
എന്നാൽ വെടിവെപ്പിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. 20നും 30നും ഇടയിൽ പ്രായമുള്ള വെളുത്ത യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. മേഫെയര്‍ മാൾ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണെന്നും അതിനാൽ ആളുകൾ ഇങ്ങോട്ടേക്ക് വരുന്നത് ഒഴിവാക്കണമെന്നും പോലീസ് മേധാവി ആവശ്യപ്പെട്ടു.
അതേസമയം എട്ട് മുതൽ പന്ത്രണ്ട് വരെ വെടിയൊച്ചകൾ കേട്ടതായി മാളിലുണ്ടായിരുന്നവർ പറഞ്ഞു. ആക്രമണത്തിൽ പരിഭ്രാന്തരായ ആളുകൾ ചിതറി ഓടുകയും പലയിടങ്ങളിലായി ഒളിക്കുകയുമായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാൾ അടച്ചു.
Post Your Comments