കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ജയ് ശ്രീറാം വിളിക്കാന്‍ പറ്റില്ലെന്നും വിളിക്കേണ്ടവര്‍ മോദിയുടെ ഗുജറാത്തിൽ പോയി വിളിച്ചാൽ മതിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. വിവാദ പരാമര്‍ശം നടത്തുന്ന തൃണമൂല്‍ നേതാവിന്റെ വീഡിയോ ബംഗാളിലെ ബിജെപി ഘടകം ട്വിറ്ററിലൂടെ പുറത്തുവിട്ടു. അതേസമയം വീഡിയോ ചിത്രീകരിച്ച സമയം വ്യക്തമല്ല.
One cannot even utter “Jai Shree Ram” in Mamata’s Bengal! TMC leader openly threatening and asking people to move to Gujarat, if they want to chant Jai Shri Ram… pic.twitter.com/xiNEFg9yEE
— BJP Bengal (@BJP4Bengal) November 19, 2020
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഇത് ആദ്യമായല്ല ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. നേരത്തെ, മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ നേരിട്ട് ഹിന്ദു വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവുമാണ് തൃണമൂലിന്റെയും മമത ബാനര്‍ജിയുടെയും അജണ്ട എന്ന ആരോപണം ബംഗാളില്‍ ശക്തമായിരിക്കുകയാണ്.
Read Also: സ്ഥാനാര്‍ത്ഥിയാകാൻ കഴിഞ്ഞില്ല, ബി ജെ പി പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു
കഴിഞ്ഞ വര്‍ഷം, മമത യാത്ര ചെയ്യവെ റോഡില്‍ ജയ് ശ്രീറാം വിളിച്ചെന്ന് ആരോപിച്ച് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ മമത നേരിട്ടെത്തി ഇവരോട് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
Post Your Comments