കറാച്ചി: യാത്രക്കാരന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കുകയുണ്ടായി. റിയാദ്-ന്യൂഡല്‍ഹി ഗോ എയര്‍ വിമാനമാണ് അടിയന്തരമായി പാകിസ്താനില്‍ ഇറക്കിയിരിക്കുന്നത്. യാത്രക്കാരന് എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
എന്നാൽ ഇതേ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേരുകയുണ്ടായത്. 179 യാത്രികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് അടിയന്തര ലാന്‍ഡിങിന് അഭ്യര്‍ത്ഥന നല്‍കിയ ഉടന്‍ തന്നെ പാകിസ്താന്‍ അധികൃതര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. കറാച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയ ശേഷം യാത്രക്കാരന് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗദി അറേബ്യയില്‍ ദീര്‍ഘകാലമയി ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ സ്വദേശിയായ നൗഷാദ് എന്നയാളാണ് മരിച്ചിരിക്കുന്നത്.
Post Your Comments