Latest NewsNewsInternational

48 കാരൻ അഞ്ചാമത് വിവാഹം കഴിക്കുന്നത് 13 കാരിയെ…!

മനില: പതിമൂന്ന് വയസ്സുകാരി പെണ്‍കുട്ടിയുടെ വരന്റെ പ്രായം കേട്ടാല്‍ നിങ്ങൾ എല്ലാവരും ഒന്ന് ഞെട്ടും, വെറും 48 വയസ്സ്. ഫിലിപ്പീന്‍സില്‍ ആണ് ഞെട്ടിക്കുന്ന ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അബ്ദുള്‍ റസാക്ക് അമ്പാട്ടുവാന്‍ എന്ന 48-കാരന്‍ തന്റെ അഞ്ചാം ഭാര്യയായി തിരഞ്ഞെടുത്തത് അസ്നൈറ പമന്‍സാങ് മുഗ്ളിങ് എന്ന 13-കാരിയെയാണ്. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍ ഫണ്ടിന്റെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവുമധികം പെണ്‍കുട്ടികളെ ബാലവിവാഹം നടത്തുന്ന രാജ്യങ്ങളില്‍ 12-ാം സ്ഥാനമാണ് ഫിലിപ്പീന്‍സിനുള്ളത്.

ഇരുവരുടേയും പ്രായവ്യത്യാസം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്ക് ഇടവച്ചിരുന്നു. പെണ്‍കുട്ടിയുടെ അതേ പ്രായത്തിലുള്ള മക്കളുമുണ്ട് ഇയാള്‍ക്ക്. ഒക്ടോബര്‍ 22നായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. എന്നാല്‍ ഈ അടുത്ത കാലത്താണ് ഇരുവരുടേയും വിവാഹ ദൃശ്യങ്ങള്‍ വൈറലായത്. എല്ലാ ആഢംഭരത്തോടും കൂടിയാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത്.

തനിക്കു സമയം ചിലവഴിക്കാനും തന്റെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവളുടെ 20-ാം വയസില്‍ മാത്രമേ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകൂ. അതുവരെ ഭാര്യയെ പഠിക്കാന്‍ അയക്കുമെന്നുമാണ് വരന്‍ പറയുന്നത്.

വധുവും സന്തോഷത്തിലാണ്. അദ്ദേഹത്തിനു വേണ്ടി പാചകം പഠിക്കുകയാണ് താനിപ്പോള്‍. എന്തിനാണെന്നു ചോദിച്ചാല്‍ അദ്ദേഹം എപ്പോഴും സന്തോഷവാനായിരിക്കണം എന്നാണ് അസ്‌നൈറ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button