കൊച്ചി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് താരസംഘടനയിലെ ചിലരുടെ നിലപാടിനെ തള്ളി നടന്‍ ഷമ്മി തിലകന്‍. ബിനീഷ് കോടിയേരിയെയോ ദിലീപിനെയോ പുറത്താക്കേണ്ട ആവശ്യമില്ല., രാജി വെച്ച് പുറത്തുപോകേണ്ടവര്‍ സ്ഥാനത്തു തന്നെ അള്ളിപ്പിടിച്ചിരിക്കുന്നു. അവര്‍ വെറുതെ പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ആദ്യം അവരെയാണ് പുറത്താക്കേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍ പറയുന്നു.
‘തിലകന്‍ എന്ന നടനാണ് അമ്മയിലെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷി എന്നു പറയാം.രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതുകൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. അമ്മയിലെ പ്രഥമ അംഗം എന്ന് എന്നെ വേണമെങ്കില്‍ പറയാം. അത് അഹങ്കാരത്തോടെ തന്നെ പറയുന്ന വ്യക്തിയാണ് ഞാനും. എന്റെ കാശുകൊണ്ടാണ് അതിന്റെ ലെറ്റര്‍പാഡ് അടിച്ചത്’-ഷമ്മി പറഞ്ഞു.
പാര്‍വതി രാജി വയ്‌ക്കേണ്ട ആവശ്യമില്ല. രാജി വച്ചുപുറത്തുപോകേണ്ടവര്‍ വേറെ എത്രയോ ഉണ്ട്. ബിനീഷ് കോടിയേരിയെയോ ദിലീപിനെയോ പുറത്താക്കേണ്ട ആവശ്യമില്ല. കാരണം അവര്‍ കുറ്റവാളികളാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. കുറ്റാരോപിതര്‍ മാത്രമാണ്. നിയമപരമായി, എവിടെയാണ് ഒരാള്‍ രാജിവയ്ക്കണമെന്ന് പറയുന്നത്. കോടതി കുറ്റവാളികളെന്ന് പറയുമ്പോള്‍ മാത്രമാണ്. ഏതെങ്കിലും നേതൃപദത്തില്‍ ഇരിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനം രാജി വയ്ക്കാം.
Post Your Comments