കാഞ്ഞങ്ങാട്; നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ 5 മണിക്കൂർ ചോദ്യം ചെയ്തിരിക്കുന്നു. വാച്ച് വാങ്ങാനാണ് കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതെന്നു പ്രദീപ് മൊഴി നൽകിയിരിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്.
പ്രദീപ് തന്നെയാണ് കാസർകോട് എത്തിയത് എന്ന് തെളിയിക്കാൻ വേണ്ട രണ്ട് സാക്ഷികളെയും അന്വേഷണ സംഘം ഹാജരാക്കിയിരിക്കുന്നു. ഇരുവരും പ്രദീപിനെ തിരിച്ചറിഞ്ഞു. മാപ്പുസാക്ഷിയായ വിപിൻ ലാലിന്റെ ബന്ധുവിനെ ജനുവരി 24നു ജ്വല്ലറിയിലെത്തി നേരിൽ കണ്ടെന്നും ദിലീപിന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് പരാതി നൽകിയിരിക്കുന്നത്.
എന്നാൽ അതേസമയം, പ്രദീപ് കോട്ടത്തലയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി വിധി പറയുന്നതാണ്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ പ്രദീപിനെ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്നു നേരത്തേ ജാമ്യ ഹർജി പരിഗണിച്ചപ്പോൾ കോടതി നിർദേശം നൽകിയിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം കാസർകോട് കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ടിൽ ജാമ്യം നൽകരുതെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. ജാമ്യം നിഷേധിച്ചാൽ അറസ്റ്റിനുള്ള സാധ്യതയുമുണ്ട്.
Post Your Comments