ഇസ്ലാമാബാദ്: ഫ്രാന്‍സിനെതിരെ ആണവായുധ ഭീഷണി മുഴക്കിയ പാകിസ്താനിലെ വിവാദ ഇസ്ലാമിക മതപുരോഹിതന് മരിച്ചു. തെഹ്രീക് ഐ ലബൈക്ക് പാകിസ്താന്(ടിഎല്‍പി) അദ്ധ്യക്ഷന്‍ ഖാദിം ഹുസൈന് റിസ്വി(54)യാണ് മരിച്ചത്. ലാഹോറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അടുത്തിടെ റിസ്വിയ്ക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു എന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പനി ഉണ്ടായിരുന്നു എന്നുമാണ് ടിഎല്‍പി വക്താവ് ഹംസ അറിയിച്ചിരിക്കുന്നത്. പാകിസ്താനില്‍ മതനിന്ദ നിയമത്തെ ശക്തമായി പിന്തുണച്ചിരുന്ന വ്യക്തിയാണ് റിസ്വി. അടുത്തിടെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഫ്രാന്‍സിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് റിസ്വി മുഴക്കിയിരുന്നു.
Post Your Comments