ചെന്നൈ: ഓണ്‍ലൈന്‍ റമ്മിയെ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന സമാന ഗെയിമുകള്‍ കളിക്കുന്ന നിയമലംഘകര്‍ക്കെതിരെ പിഴയും ജയില്‍ ശിക്ഷയും ഉണ്ടാകുമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അറിയിച്ചു. ഈ ഗെയിമുകള്‍ നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനു പിന്നാലെ ഈ നടപടി.
കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഏതെങ്കിലും ആശയവിനിമയ ഉപാധി ഉപയോഗിച്ച് സൈബര്‍ സ്‌പേസില്‍ പന്തയം വെക്കുന്നവരോ വാതുവയ്പ്പ് നടത്തുന്നവരോ ഓര്‍ഡിനന്‍സ് നിരോധിക്കുകയും ഗെയിം കളിക്കുന്നതും കണ്ടെത്തിയാല്‍ ആവര്‍ക്ക് 5000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കും.
സാധാരണ ഗെയിമിംഗ് ആപ്പുകള്‍ കൈവശം വെക്കുന്നവര്‍ക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും ലഭിക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ നടത്തുന്ന വ്യക്തികളെ ഈ ഓര്‍ഡിനന്‍സ് വഴി ശിക്ഷിക്കുകയും വാതുവയ്പ്പ് നടത്തുന്നത് തടയാനും സഹായകമാകും. തമിഴ്നാട് ഗെയിമിംഗ് ആക്റ്റ്, 1930, ചെന്നൈ സിറ്റി പോലീസ് ആക്റ്റ്, 1888, തമിഴ്നാട് ജില്ലാ പോലീസ് ആക്റ്റ്, 1859 എന്നിവ ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചത്.
യുവാക്കളെ അടിമയാക്കുന്ന, അവരുടെ ജീവിതം കൊള്ളയടിക്കുന്ന, ചിലപ്പോള്‍ അവരുടെ ജീവന് പോലും ഭീഷണിയാകുന്ന ഓണ്‍ലൈന്‍ റമ്മിയും മറ്റ് ചൂതാട്ട ഗെയിമുകളും നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നവംബര്‍ ആദ്യ വാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഉറപ്പ് നല്‍കിയിരുന്നു. കോവിഡ് -19 നെതിരായ നടപടികള്‍ അവലോകനം ചെയ്യുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള സന്ദര്‍ശനത്തിനിടെ കോയമ്പത്തൂരിലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഓണ്‍ലൈന്‍ റമ്മി, ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ സംഘടിപ്പിക്കുന്ന അല്ലെങ്കില്‍ കളിക്കുന്നവരെ ശിക്ഷിക്കുന്ന ഒരു നിയമം കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നു,” പൊതുക്ഷേമം കണക്കിലെടുത്താണ് ഇത് ചെയ്യുന്നതെന്ന് പളനിസ്വാമി പറഞ്ഞു. ഓണ്‍ലൈന്‍ റമ്മി, ചൂതാട്ട ഗെയിമുകള്‍, അക്രമാസക്തമായ വീഡിയോ ഗെയിമുകള്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസങ്ങളില്‍ മദ്രാസ് ഹൈക്കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. സാധ്യതകള്‍ പരിഗണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന് ഓണ്‍ലൈന്‍ റമ്മി, ഇന്ത്യയിലുടനീളമുള്ള മറ്റ് ഓണ്‍ലൈന്‍ കാര്‍ഡ് ഗെയിമുകള്‍ എന്നിവ പോലുള്ള ഗെയിമുകള്‍ നിരോധിക്കുന്ന നിയമങ്ങള്‍ പാസാക്കാമെന്ന് നിരീക്ഷിച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മിയെ നിരോധിച്ചുകൊണ്ട് തെലങ്കാന ഗെയിമിംഗ് ആക്റ്റ് 1974 ഭേദഗതി ചെയ്ത് തെലങ്കാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് സമാന്തരമായി കോടതി ചൂണ്ടികാണിച്ചു.
Post Your Comments