Latest NewsIndiaNews

പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെ മുടിമുറിച്ചതിന് ബാർബർക്ക് ഭീഷണിയും വൻ തുക പിഴയും

മൈസൂർ : പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെ മുടി മുറിച്ചു നൽകിയതിന്റെ പേരിൽ ഉയർന്ന ജാതിയിൽ പെട്ട ബാർബർക്ക് സവർണവിഭാഗങ്ങളിൽനിന്ന്‌ ഭീഷണിയെന്ന് പരാതി.തന്റെകടയിൽ ആരുംപോകരുതെന്ന് അവർ പ്രചാരണം നടത്തുകയും തനിക്ക് സാമൂഹികബഹിഷ്കരണം ഏർപ്പെടുത്തുകയുംചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി സവർണവിഭാഗത്തിലെ ചില പ്രാദേശിക നേതാക്കളുടെപേരിൽ ബാർബർ തഹസിൽദാർക്ക് പരാതി നൽകി.

മൈസൂരുവിലെ നഞ്ചൻകോട് ഹല്ലര ഗ്രാമത്തിലെ ബാർബറായ മല്ലികാർജുൻ ഷെട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഗ്രാമത്തിലെ നായക് സമുദായത്തിൽപ്പെട്ട ചില നേതാക്കൾ തന്നെ ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവർക്ക് മുടി വെട്ടിയതിന‍്റെ പേരിൽ മല്ലികാർജുനന് 50,000 രൂപ പിഴയും ചുമത്തിയിരിക്കുകയാണ്.

മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ബഹിഷ്കരണം ആരംഭിച്ചതെന്ന് മല്ലികാർജുനനെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു. നായക് വിഭാഗത്തിലെ നേതാക്കൾ തന്റെ ബാർബർ ഷോപ്പിൽ എത്തി എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളിലുള്ളവർക്ക് മുടി വെട്ടി നൽകുന്നുണ്ടോ എന്ന് ചോദിച്ചു. തന്റെ കടയിൽ ജാതി വിവേചനം ഇല്ലെന്ന് മല്ലികാർജുൻ ഷെട്ടി മറുപടിയും നൽകി. ഇതോടെ നേതാക്കളെ അനുസരിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി മല്ലികാർജുൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button