COVID 19Latest NewsKeralaNewsIndia

ശബരിമല പ്രസാദം കിറ്റായി വീട്ടിലെത്തും ; പ്രതിസന്ധി മറികടക്കാൻ പുതിയ പദ്ധതിയുമായി ദേവസ്വം ബോർഡ്

ശബരിമല : ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചു നല്‍കാന്‍ തപാല്‍ വകുപ്പ്. ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍ അടങ്ങിയ കിറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിക്കും. കോവിഡ് മൂലം തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ വരാന്‍ പറ്റാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് അരവണയും മറ്റും വീട്ടില്‍ എത്തിച്ചുനല്‍കാന്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

കിറ്റ് ഒന്നിന് 450 രൂപയാണ് ഈടാക്കുക.ഒരു ടിൻ അരവണ, ഭസ്‌മം, ആടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞൾപൊടി, അർച്ചന പ്രസാദം എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാവുക. 250 രൂപ ദേവസ്വം ബോർഡിനും 200 രൂപ തപാൽ വകുപ്പിനുമാണ് ലഭിക്കുക. പോസ്റ്റ് ഓഫീസ് വഴി എത്തിച്ചു നൽകുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റിൽനിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു.

കേരളത്തിന് പുറത്തുനിന്നുംവരുന്ന ഭക്തര്‍ കൂടുതല്‍ വാങ്ങുന്നത് അരവണയാണ്. എന്നാൽ കോവിഡ് നിയന്ത്രണം മൂലം ഇത്തവണ വില്‍പ്പന കുറഞ്ഞതോടെയാണ് തപാല്‍ വഴിയുള്ള പ്രസാദ വിതരണം ഊര്‍ജിതമാക്കാൻ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button