പാരിസ്: ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളുടെ ഇപ്പോഴത്തേ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുന്നത് ഫ്രാൻസ് ആണ്. അധ്യാപകനെ മത നിന്ദ ആരോപിച്ചു തലവെട്ടിയതോടെ ഫ്രാൻസ് കടുത്ത നിലപാടുകളാണ് എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ് പല ഇസ്ലാമിക രാജ്യങ്ങളും.ഫ്രാന്‍സിലാവട്ടെ രണ്ടു തവണ ചര്‍ച്ചില്‍ ഉള്‍പ്പടെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണവും ഉണ്ടായി.
എന്നാല്‍ ഇതിന് ആ രീതിയില്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചിരിക്കയാണ് ഫ്രാന്‍സും. റിപബ്ലിക്കന്‍ മൂല്യങ്ങള്‍ക്ക് പ്രാഥമിക പരിഗണന നല്‍കുന്ന നിര്‍ദ്ദേശ പത്രിക ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്ലിം ഫെയ്ത്തിനു (സി.എഫ്.സി.എം) മുന്നില്‍ സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. ഈ പത്രിക അംഗീകരിക്കാന്‍ 15 ദിവസത്തെ സമയമാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സംഘടനയ്ക്ക് നല്‍കിയിരിക്കുന്നത്.
പൊളിറ്റിക്കല്‍ ഇസ്ലാമിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായ നടപടികള്‍ അവിടെ പുരോഗമിക്കയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ഇമാമുകളുടെ നാഷണല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സി.എഫ്.സി.എം സമ്മതമറിയിച്ചിട്ടുണ്ട്. ഈ കൗണ്‍സില്‍ ആയിരിക്കും രാജ്യത്തെ ഇമാമുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുക. ഇസ്ലാം ഒരു മതമാണെന്നും ഒരു രാഷ്ട്രീയ മൂവ്‌മെന്റല്ലെന്നും പത്രികയില്‍ പറയുന്നുണ്ട്. പള്ളികളിലെ ഇമാമിന് ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം.
വിദേശത്തു നിന്നും ഫ്രാന്‍സിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. കുട്ടികള്‍ക്ക് മതപഠനം കുറയ്ക്കാനായി വീടുകളില്‍ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കുന്നുണ്ട്. ഈ നയങ്ങള്‍ പ്രകാരം ഫ്രാന്‍സിലെ മുസ്ലിം സംഘടനകള്‍ക്ക് ഇനി വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിങ് ഗണ്യമായി കുറയും.ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സില്‍ തുടരെ ഭീകരമാക്രമങ്ങള്‍ നടന്നതിനു പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍.
ഫ്രാന്‍സിലെ മുസ്ലിം ഗ്രൂപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിങ് വിലക്കുന്ന ശക്തമായ നിയമങ്ങളാണ് പുതുതായി കൊണ്ടു വരുന്നത്. ഡിസംബര്‍ ഒമ്പതിനാണ് ഈ ഭേദഗതികള്‍ അടങ്ങിയ ഡ്രാഫ്റ്റ് മന്ത്രിസഭയില്‍ അവതരിപ്പിക്കുക.
Post Your Comments