തൃശൂര്‍ : തൃശൂര്‍ കയ്പമംഗലത്ത് സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്. നവംബര്‍ പത്തിന് രാത്രി എട്ടു മണിയോടെയാണ് സംഭവം. വാടാനപ്പള്ളിയില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങിയ കയ്പമംഗലം സ്വദേശി രമയെയാണ് ആക്രമിച്ചത്.
സ്കൂട്ടറില്‍ ചവിട്ടിയ ഉടനെ രമ നിലത്തുവീണു. ഈ സമയം മോഷ്ടാക്കള്‍ കഴുത്തിലെ മാല പൊട്ടിച്ചോടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളുടെ ബൈക്ക് തിരിച്ചറിഞ്ഞത്. ബൈക്കിന്റെ നമ്ബര്‍ പിന്തുടര്ന്നാണ് പ്രതികളിലേക്ക് എത്തിയത്.
പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകള്‍ നടത്തുന്ന കടകളില്‍ കയറി മുളകുപൊടിയെറിഞ്ഞ് മാല അപഹരിച്ചതും ഇതേസംഘമാണെന്ന് പൊലീസ് പറഞ്ഞു. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments