ലണ്ടന്‍: 2020ലെ ബുക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു. സ്കോട്ടിഷ് എഴുത്തുകാരന് ഡഗ്ലസ് സ്റ്റുവാര്‍ട്ടിനാണ് പുരസ്കാരം. അദ്ദേഹത്തിന്റെ ‘ഷഗ്ഗീ ബെയിന്‍’ എന്ന നോവലിനാണ് പുരസ്കാരം.
‘ഞാന്‍ എപ്പോഴും ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നു, ഇത് എെന്റ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു… ഇത് എന്റെ ജീവിതം മുഴുവന്‍ മാറ്റിമറിക്കും’ -സ്റ്റുവാര്‍ട്ട് പറഞ്ഞു.സ്റ്റുവാര്‍ട്ടിന്റെ കുട്ടിക്കാലത്തുനിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1980ലെ ഒരു വര്‍ക്കിങ് ക്ലാസ് കുടുംബത്തിന്റെ കഥയാണ് ഷഗ്ഗീ ബെയിന്‍ പറയുന്നത്.
ന്യൂയോര്‍ക്കിലാണ് 44 കാരനായ സ്റ്റുവാര്‍ട്ട് താമസിക്കുന്നത്. കോവിഡ് 19നെ തുടര്‍ന്ന് ഓണ്‍ലൈ നിലൂടെയായിരുന്നു പുരസ്കാര പ്രഖ്യാപനം. 50,000 പൗണ്ട് ആണ് പുരസ്കാര തുക.ആറുപേരാണ് പുരസ്കാരത്തിന് അവസാന ഘട്ടത്തിലെത്തിയത്. ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലന്‍ഡുകാരനാണ് ഡഗ്ലസ് സ്റ്റുവാര്‍ട്ട്.
Post Your Comments