ബെംഗളൂരു: നര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോയുടെ നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷിനെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ തുര്‍ന്ന് കസ്റ്റഡി നീട്ടി കിട്ടാന്‍ എന്‍സിബി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബെംഗളൂരു ഇഡി ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് അബ്ദുല്‍ ലത്തീഫ് ഹാജരായത്. നേരത്തെ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ലത്തീഫ് ഒളിവിലായിരുന്നു. രണ്ടാം തീയതി ഹാജരാകാമെന്നായിരുന്നു ഒടുവിലായി അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചിരുന്നത്. ലത്തീഫിനെയും ബിനീഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നു നേരത്തെ ഇഡി കോടതിയെ അറിയിച്ചിരുന്നു.
Post Your Comments