
തിരുവനന്തപുരം: പ്രാദേശിക തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാനൊരുങ്ങി സർവ്വ സന്നാഹവുമായി ബിജെപി. ഏത് വിധയനേയും കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുകാനാണു ബിജെപി യുടെ ശ്രമം. താര പ്രഭയുള്ള പ്രചാരകരെ കൊണ്ടുവന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നത്. നടി അഹാന കൃഷ്ണയുടെ പിതാവും നടനുമായ കൃഷ്ണകുമാർ ആണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുള്ളത്.
ഇത്തവണ ബിജെപി ജില്ല പ്രസിഡണ്ട് വിവി രാജേഷാണ് മത്സരിക്കുന്നത്. രാജേഷിന്റെ പ്രചരണങ്ങള്‍ക്കായാണ് കൃഷ്ണകുമാറിനെ രംഗത്തിറക്കിയത്. കൃഷ്ണകുമാറിന്റെ സാന്നിധ്യം ബിജെപിക്കു ഗുണം ആകുമെന്നാണ് നേതക്കള്‍ വിശ്വസിക്കുന്നത്. ബിജെപിയുടെ പ്രചരണത്തില്‍ കൃഷ്ണകുമാര്‍ സജീവമായതോടെ തിരുവനന്തപുരത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും.
read also: ലവ് ജിഹാദിനെതിരെ ശക്തമായ നിയമമുണ്ടാക്കാനൊരുങ്ങി ഉത്തർ പ്രദേശ് : ശിപാര്‍ശ കൈമാറി
മേയര്‍ സ്ഥാനം വനിത സംവരണ ആയിട്ടും വി വി രാജേഷിനെ മുന്‍ നിര്‍ത്തിയുള്ള ബിജെപി പ്രചരണം വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ പ്രതീഷിക്കുന്നില്ല. ജില്ല പഞ്ചായത്ത് ഡിവിഷനില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ സുരേഷും മത്സരിക്കുന്നുണ്ട്. അതേസമയം എല്‍ഡിഎഫിന്റെ 100 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് പ്രചരണം തുടങ്ങികഴിഞ്ഞു.
Post Your Comments