തിരുവനന്തപുരം: സിസ്റ്റര്‍ സെഫിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. സെഫി കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാനെന്ന് വ്യക്തമായി. കന്യകയാണെന്ന് സ്ഥാപിച്ചാല്‍ രക്ഷയാകുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍ . ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്ററും തമ്മില്‍ അവിഹിതം നടന്നത് പലതവണ
അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്ളാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നെന്ന് പ്രോസിക്യൂഷന്‍. പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്ത ശേഷം സിബിഐ 2008 നവംബര്‍ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. ഇതില്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്ളാസ്റ്റിക് സര്‍ജറി നടത്തിയതായി തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജനും പ്രോസിക്യൂഷന്‍ 29ാം സാക്ഷിയുമായ ഡോ.രമയും, കോളേജ് പ്രിന്‍സിപ്പലും പ്രോസിക്യൂഷന്‍ 19ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതയില്‍ മൊഴി നല്‍കിയത് അന്തിമ വാദത്തില്‍ പ്രോസിക്യൂഷന്‍ കോടതില്‍ ചൂണ്ടികാട്ടി.
പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് സെഫി കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷന്‍ വാദം നടത്തി.
തിരുവനന്തപുരം സിബിഐ കോടതിയില്‍ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ നടത്തുന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ അന്തിമ വാദം നാളെയും തുടരും. 1992 മാര്‍ച്ച് 27 ന് വെളുപ്പിന് 4.15 നാണ് സംഭവം. പയസ് ടെന്‍ത് കോണ്‍വന്റില്‍ പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ അടുക്കളയിലുള്ള ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോാഴാണ് കാണരുതാത്ത കാഴ്ച കണ്ടത്.
അടുക്കളയോട് ചേര്‍ന്ന മുറിയിലെ താമസക്കാരിയായ (കേസിലെ മൂന്നാം പ്രതി) സിസ്റ്റര്‍ സെഫിയും (ഒന്നാം പ്രതി) ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ്സിസ്റ്റര്‍ അഭയ കൊല്ലപ്പെടാന്‍ കാരണം. ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷന്‍ സാക്ഷിമൊഴികളും കോടതിക്ക് മുന്‍പില്‍ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനല്‍ കുമാര്‍ മുന്‍പാകെവാദിച്ചിരുന്നു.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരും, ഫാ.ജോസ് പൂതൃക്കയിലുംകോണ്‍വെന്റിന്റെ സ്റ്റെയര്‍കേസ് വഴിടെറസിലേയ്ക്ക് കയറിപോകുന്നത്കണ്ടു എന്ന മൊഴിയുണ്ട്. പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കരാജു സിബിഐ കോടതിയില്‍ മൊഴി നല്‍കിയ കാര്യം എടുത്തുപറഞ്ഞു. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഹാജരാക്കിയതും കോടതി അക്കമിട്ട് തെളിവില്‍ സ്വീകരിച്ച രേഖകളുടെയും പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് വിസ്തരിച്ച 49 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം ഉന്നയിക്കുന്നത്.
Post Your Comments